കാവിക്കൊടിയുമായി പരശുറാം എക്സ്പ്രസ് ട്രെയിൻ തടഞ്ഞ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
Man arrested for stopping train in ferok: ഫറോക്കിൽ കാവിക്കൊടിയുമായി യുവാവ് ട്രെയിൻ തടഞ്ഞു നിർത്തി. ഇതിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശി മൻദീപ് ഭാരതിയാണ് അറസ്റ്റിലായത്. ഫറോക്ക് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പരശുറാം എക്സ്പ്രസ് കാവിക്കൊടിയുമായി തടഞ്ഞു നിർത്തിചതിനാണ് അറസ്റ്റ് ചെയ്തത്.
ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഇന്ന് രാവിലെയാണ് സംഭവം. മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് ട്രെയിൻ ആണ് ഇയാൾ തടഞ്ഞത്. കുറ്റിപ്പുറത്ത് ആശാരിപ്പണികൾ ചെയ്യുന്ന ആളാണ് പ്രതി.
ഈ വകയിൽ 16,500 രൂപ കിട്ടാനുണ്ട് ഇത് കിട്ടാത്തതിലുള്ള പ്രതിഷേധമാണ് ഇയാൾ പ്രകടിപ്പിച്ചതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിവരം. കൈയിലുണ്ടായിരുന്ന വടിയിൽ കാവിക്കൊടി ചുറ്റിയ ശേഷം ഇയാൾ നിർത്തിയിട്ടിരുന്ന ട്രെയിനിന് മുൻപിൽ നിൽക്കുകയായിരുന്നു. ഇതുമൂലം ട്രെയിൻ പത്ത് മിനിട്ടോളം വൈകി.ആർപിഎഫ് അന്വേഷണം ആരംഭിച്ചു.
