മദ്യപിക്കാൻ ചെല്ലാത്തതിന്റെ വിരോധത്തിൽ യുവാവിൻ്റെ കാലുകൾ അടിച്ചൊടിച്ചു, സുഹൃത്തുക്കൾ അറസ്റ്റിൽ

മദ്യപിക്കാൻ വിളിച്ചിട്ടു പോകാൻ വിസമ്മതിച്ച യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ചതായി പരാതി. യുവാവിന്റെ രണ്ടു കാലുകൾക്കും അടിയേറ്റു. തലയ്ക്ക് അടിയേറ്റ് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ രണ്ട് സുഹൃത്തുക്കളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു.

ശംഖുംമുഖം ആഭ്യന്തര വിമാനത്താവളത്തിന് സമീപം ചിത്തിര നഗർ ടി.സി. 78/2569 ഗീതു ഹൗസിൽ റോയി വിൻസെന്റിന് (32) ആണ് പരിക്കേറ്റത്. ശംഖുംമുഖം വാർഡിൽ കാർഗോ കോംപ്ലക്‌സിന് സമീപം കരുണ് (48), ശംഖുംമുഖം ഗ്രൗണ്ടിന് സമീപം ചിന്നു എന്ന ഹെനി (37) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്.

21ന് രാത്രി 10 മണിയോടെയാണ് സംഭവം. കരുണിന്റെ വീട്ടിലേക്ക് വിളിച്ചായിരുന്നു ആക്രമണം. എസ്.എച്ച്.എ. ജി.എസ്.രതീഷ്, എസ്.ഐ.മാരായ ഇൻസമാം, അജേഷ് കുമാർ, ട്വിങ്കിൾ ശശി, സി.പി.ഒ.മാരായ ഷിബി, വരുങ്ഘോഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.

Prime Reel News

Similar Posts