പലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടു; കർണാടകയിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഫലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിലെ വിജയനഗർ ജില്ലയിലാണ് സംഭവം. ആലം പാഷ എന്ന 20കാരനെയാണ് കസ്റ്റഡിയിലെടുത്തത്.

ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോസ്പേട്ടിലും വിജയ് നഗറിലും ചിലർ പലസ്തീനെ പിന്തുണയ്ക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ദേശവിരുദ്ധ വീഡിയോകൾ പ്രചരിപ്പിച്ച് ഹോസ്പേട്ടിൽ ക്രമസമാധാനം തകർക്കാൻ സാധ്യതയുണ്ടെന്നും കണ്ടെത്തി.

തുടർന്ന് മുൻകരുതൽ നടപടിയായി ആലം പാഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യദ്രോഹപരമായ വസ്തുക്കൾ പ്രചരിപ്പിച്ചുവെന്ന കുറ്റമാണ് പാഷയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇയാളെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഗാസയിൽ നിന്ന് ഹമാസ് ഭീകരർ നടത്തിയ റോക്കറ്റ് ആക്രമണത്തിലും തുടർന്നുള്ള ഇസ്രായേൽ തിരിച്ചടിയിലും ഇരുവശത്തുമായി 2800ലധികം പേർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Prime Reel News

Similar Posts