30 പവൻ സ്വർണവുമായി ഭർത്താവ് മുങ്ങി; ഭാര്യയുടെ പരാതിയിൽ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ

ഭാര്യയുടെ സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ കവിയൂർ സ്വദേശി പ്രശോഭ് (34) ആണ് മൂന്നാർ പോലീസിന്റെ പിടിയിലായത്. കൊച്ചി സ്വദേശിനിയായ ഭാര്യ അതുല്യയാണ് പരാതി നൽകിയത്.

വിവാഹശേഷം ഇരുവരും മാങ്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 2020ൽ തന്നിൽ നിന്ന് 30 പവൻ സ്വർണം തട്ടിയെടുത്തതായി ഭാര്യ മൂന്നാർ പോലീസിൽ പരാതി നൽകി. മൂന്നുവർഷമായി ഇയാൾ ഒളിവിലായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. മൂന്നാറിലെത്തിച്ച പ്രശോഭിനെ കോടതിയിൽ ഹാജരാക്കും.

Prime Reel News

Similar Posts