മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

ആലപ്പുഴ മണ്ണാറശാലയിലെ അമ്മ ഉമാദേവി അന്തർജനം 93 അന്തരിച്ചു കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും, രുക്‌മിണിദേവി‍ അന്തർജനത്തിന്റെയും മകളാണ് ഉമാദേവി അന്തർജനം.കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണ് ജനിച്ചത്. ഉമാദേവി അന്തർജ്ജനം മണ്ണാറശാലയിൽ കുടുംബാംഗമായത് 1949 ലാണ്.

മണ്ണാറശാല ഇല്ലത്തെ എം ജി നമ്പൂതിരിയുടെ വേളിയായാണ് ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്. 1993 ഒക്ടോബർ 24ന് വലിയമ്മ സാവിത്രി അന്തർജനം സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22നാണ് ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്. ഭർത്താവായ നാരായണൻ നമ്പൂതിരിയുടെ വേർപാടിന് ശേഷം ഏക മകളായ വത്സലാ ദേവിയുമായി ഇല്ലത്തിൽ ഉമാദേവി അന്തർജനം വലിയമ്മ സാവിത്രി അന്തർജ്ജനത്തിന്റെ സഹായിയായി മാറുകയായിരുന്നു.

സാവിത്രി അന്തർജനം സമാധിയായപ്പോഴാണ് പുതിയ അമ്മയായി ഉമാദേവി അന്തർജനം ചുമതലയേറ്റത്. ഇല്ലത്ത് കൂടുതൽ പ്രായമുള്ളവർ ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ച് വലിയമ്മ യാകാനുള്ള നിയോഗം ഉമാദേവി അന്തർജ്ജനത്തിന് ആയിരുന്നു.

ഇല്ലത്തെ കാരണവരായ സുബ്രഹ്മണ്യൻ നമ്പൂതിരിയിൽ നിന്നും മന്ത്രങ്ങളും, പൂജാവിധികളും അഭ്യസിച്ചതിനുശേഷം ആണ് 1995 മാർച്ച് 22ന് ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്. നൂറ്റാണ്ടുകളിലൂടെ കൈമാറി വന്ന ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പുതിയ സംരക്ഷക ആവുകയായിരുന്നു ഇതോടെ ഉമാദേവി അന്തർജനം.

Prime Reel News

Similar Posts