പിതൃവാത്സല്യത്തോടെ അങ്ങ് ചേർത്ത് പിടിച്ച് ഒരു ഫോട്ടോ എപ്പോഴെങ്കിലും എടുക്കണമെന്ന് ആഗ്രഹിച്ച് ലക്ഷകണക്കിന് പെൺകുട്ടികൾ ഈ ലോകത്തുണ്ട്; ഒറ്റ കാര്യത്തിൽ അങ്ങ് ആശ്വസിച്ചോളു, ഊർവ്വശി ശാപം ഉപകാരം


അള്ളാഹുവും ഗണപതിയും വിശ്വാസത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഗണപതി മിത്താണെന്നു താനും സ്പീക്കർ എ.എൻ.ഷംസീറും പറഞ്ഞിട്ടില്ല. വിശ്വാസപ്രമാണങ്ങൾ മിത്താണെന്നു പറയേണ്ടതില്ലല്ലോ. പരശുരാമൻ കോടാലി എറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നത് മിത്താണ്. വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ഗണപതി മിത്താണെന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. വിഷയം എൻഎസ്എസും ബിജെപിയും…
മുംബൈയില്‍ ജോലി ചെയ്തുണ്ടാക്കിയ വരുമാനം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച ഇടപാടുകാരന് വഞ്ചിക്കപ്പെട്ടു. നാല്പതു ലക്ഷം രൂപയാണ് ഇരിങ്ങാലക്കുട പൊറത്തിശേരി സത്യപാലന് ബാങ്കില്‍ നിക്ഷേപിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുകയും ചിട്ടിത്തുകയും ഉള്‍പ്പെടെ നാല്പതു ലക്ഷം രൂപയാണ് പൊറത്തിശേരി സ്വദേശി സത്യപാലന് കിട്ടാനുള്ളത്. പലതവണ ബാങ്കില്‍ പോയി ചോദിച്ചെങ്കിലും ചെറിയ തുക മാത്രമേ കിട്ടുന്നുള്ളൂ. മക്കളുടെ വിവാഹ ആവശ്യത്തിനും പണം കിട്ടിയില്ല. മക്കളുടെ മുമ്പില്‍ വിഡ്ഢിയായ അച്ഛന്റെ വേഷമായെന്നും സത്യപാലന് പറയുന്നു. കാരണം, സഹകരണ ബാങ്കില്‍ പണം…
കിടപ്പുമുറികളുടെയും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ പോത്തുക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പോത്തുകൽ പൂളപ്പാടം കോട്ടുപാറ കണ്ണങ്കോടൻ ഫൈസലിനെ (30) പോത്തുകൽ സ്റ്റേഷൻ ഇൻസ്പെക്ടർ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഞെട്ടിക്കുളത്തുനിന്ന് നിന്ന് ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഞെട്ടികുളം ടൗണിൽ ഓട്ടോഡ്രൈവറായ ഇയാൾ രാത്രിയിൽ ഈ ഭാഗത്തെ വീടുകളിലെത്തി കുളിമുറിയിലും കിടപ്പുമുറിയിലും മൊബൈൽ കാമറ ഉപയോഗിച്ച് നഗ്നദൃശ്യങ്ങൾ പകർത്തുന്നത് പതിവായിരുന്നുവെന്ന് പോലീസ്…
സ്വച്ഛദാ ഹി സേവാ ആചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചീകരണ പ്രവർത്തനം നടത്തി. പ്രധാനമന്ത്രിക്കൊപ്പം ഗുസ്തി താരവും,ഫിറ്റ്നസ് ഇൻഫ്ലുവെൻസറുമായ അങ്കിത് ബയാൻപുരിയയും ശുചീകരണത്തിൽ പങ്കാളിയായി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ ശുചീകരണ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. രാജ്യം ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അങ്കിത് ബയാൻപുരിയയ്ക്കൊപ്പം താൻ ശുചിത്വ മിഷന്റെ ഭാഗമാകുകയാണെന്നും, ശുചിത്വത്തോടൊപ്പം ഫിറ്റ്നസും, ആരോഗ്യവും ചർച്ചാ വിഷയമായെന്നും, വൃത്തിയും ആരോഗ്യവുമുള്ള ഇന്ത്യയാണ് ലക്ഷ്യമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ…
കോട്ടയത്ത് പെട്ടിക്കട കച്ചവടക്കാരനിൽ നിന്ന് പണം നിറച്ച ബാഗ് കവർന്നു. രമേശനെ കബളിപ്പിച്ച മോഷ്ടാവ് ഏറെ നാളായി ചിട്ടി വച്ച് സ്വന്തമാക്കിയ 45,000 രൂപയും രോഗിയായ അമ്മയുടെ മരുന്നും കൊണ്ടുപോയി. കാട്ടുരുത്തി സർക്കാർ സ്കൂളിന് സമീപത്തെ വഴിയോര പെട്ടിക്കടയിൽ ലോട്ടറി ടിക്കറ്റ് നടത്തുന്ന ഭിന്നശേഷിക്കാരനായ കെ.കെ.രമേശന്റെ ബാഗാണ് മോഷ്ടാവ് മോഷ്ടിച്ചത്. ജീവിതത്തിലെ വെല്ലുവിളികളോട് പോരാടി അതിജീവനത്തിനായി കഠിനാധ്വാനം ചെയ്യുന്ന ഭിന്നശേഷിക്കാരനോടാണ് കള്ളന്റെ കണ്ണില്ലാത്ത ക്രൂരത. കഴിഞ്ഞ ദിവസം കട തുറന്ന രമേശൻ പണം നിറച്ച ബാഗ് കടയിൽ…
സൗദി അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ (48) ആണ് മരിച്ചത്. ഷമാഖ് ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം വിമാനത്താവളത്തിൽ നിന്ന് സഹപ്രവർത്തകനെ കൂട്ടിക്കൊണ്ടുപോകാൻ പോകുന്നതിനിടെ അൽബാഹ ഹഖീഖ് റോഡിൽ വെച്ച് അദ്ദേഹം ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പാകിസ്ഥാൻ പൗരനും സൗദി പൗരനും ഹഖീഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 25 വർഷത്തോളമായി…