പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരിയും ഗായികയുമായ അസ്മ കൂട്ടായി അന്തരിച്ചു; വിടവാങ്ങിയത് തിരൂരിൻ്റെ സ്വന്തം വാനമ്പാടി

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക തിരൂർ സ്വദേശി അസ്മ കൂട്ടായി (51) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കേരള മാപ്പിളകലാ അക്കാദമി അവാർഡ് ജേതാവാണ് തിരൂരിലെ വാനമ്പാടി എന്നറിയപ്പെടുന്ന അസ്മ കൂട്ടായി.

കുറച്ചുകാലം ഒരു ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോ ജഡ്ജായിരുന്നു അസ്മ കൂട്ടായി. ഉടൻ പുറത്തിറങ്ങാനിരിക്കുന്നതുൾപ്പെടെ നിരവധി മലയാള സിനിമകളിൽ അസ്മ കൂട്ടായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും പല സ്റ്റേജുകളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

പ്രശസ്ത കലാകുടുംബത്തിൽ നിന്നെത്തിയ അസ്മ അഞ്ചാം വയസ്സിലാണ് പാടിത്തുടങ്ങിയത്. പിതാവ് ചാവക്കാട് ഖാദർഭായ് ഗായകനും തബലിസ്റ്റും ആയിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ ബാവ മുഹമ്മദലിയാണ് ഭർത്താവ്. ലവ് എഫ്‌ എം എന്ന ചിത്രത്തിൽ അസ്മ പിന്നണി ഗാനം പാടിയിട്ടുണ്ട്.

കല ജീവിതത്തിൽ നിരവധിയായ പുരസ്‌കാരങ്ങളും അസ്മ നേടിയിട്ടുണ്ട്. മൃ, തദേഹം തിരൂരിനടുത്ത് നിറമരുതൂർ ജനത ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് നാലിന് കോതപറമ്പ് റാത്തീബ് ജുമാമസ്ജിദ് ഗബർസ്ഥാനിൽ ഖബറടക്കും.

Prime Reel News

Similar Posts