വിവാഹിതയായ ബംഗാളി യുവതിയെയും മലയാളി യുവാവിനേയും ഫ്ലാറ്റിനുള്ളിൽ മ, രിച്ചനിലയിൽ കണ്ടെത്തി

അപ്പാർട്ട്‌മെന്റിനുള്ളിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി അബിൽ എബ്രഹാം (29), കൊൽക്കത്ത സ്വദേശി സൗമിനി ദാസ് (20) എന്നിവരെയാണ് കോത്തന്നൂർ ദൊഡ്ഡഗുബിയിലെ അപ്പാർട്ടുമെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സൗമിനി സംഭവസ്ഥലത്തും അബിൽ ആശുപത്രിയിലുമാണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം തുടങ്ങിയത്. വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമയായ അബിൽ അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോത്തന്നൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Prime Reel News

Similar Posts