ഉത്തരം പറയാത്തതിനാൽ മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ട് അടിച്ചു; അധ്യാപകനെതിരെ കേസ്

ഏഴുവയസ്സുകാരിയെ ചൂരൽ കൊണ്ട് അടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ആറന്മുള എരുമക്കാട് ഗുരുകൻകുന്നിലാണ് ഈ സംഭവം നടന്നത്. ഗവ.എൽ.പി.എസിലെ അധ്യാപകനായ ബിനുവിനെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കൈക്കും കൈത്തണ്ടയ്ക്കും മർദനമേറ്റെന്ന പരാതിയുമായയാണ് അമ്മ പൊലീസിനെ സമീപിച്ചത്.

ഇന്നലെയാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ കൈയിൽ ചതവുകളുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. 2 കുട്ടികൾ മാത്രമുള്ള മൂന്നാം ക്ലാസിൽ ഇന്നലെ ഒരു കുട്ടി മാത്രമാണുണ്ടായിരുന്നത്. കുട്ടി പറഞ്ഞ കണക്കുകൾ ശരിയാവാത്തത് ആണ് അധ്യാപികനെ പ്രകോപിപ്പിച്ചതെന്നാണ് പരാതി. വിഷയത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെടുകയും പോലീസിനോട് വിശദീകരണം തേടുകയും ചെയ്തു. അധ്യാപികനെതിരെ ജുവനൈൽ ആക്‌ട് പ്രകാരം കേസെടുത്തു. കസ്റ്റഡിയിലെടുത്ത അധ്യാപകനെ കോടതിയിൽ ഹാജരാക്കും.

Prime Reel News

Similar Posts