ഹരിതകർമ്മ സേനാംഗങ്ങൾക്ക് നേരെ ഉടുതുണി ഉയർത്തിക്കാട്ടി മുൻ സൈനികൻ; ജാതി പറഞ്ഞ് അധിക്ഷേപിച്ചു; പൊലീസ് നടപടി

മാവേലിക്കരയിൽ ഹരിത കർമ്മ സേന പ്രവർത്തകർക്കെതിരെ വിമുക്തഭടൻ നഗ്നതാ പ്രദർശനം നടത്തി. ജാതി അധിക്ഷേപം നടത്തിയതായും പരാതിയുണ്ട്. ഇയാൾക്കെതിരെ ദുര് ബലമായ വകുപുകളിലാണ് പോലീസ് കേസെടുത്തതെന്നും ആക്ഷേപമുണ്ട്.

വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ സേനാംഗങ്ങൾക്കെതിരെയായിരുന്നു വിമുക്തഭടന്റെ അസഭ്യവർഷം. തഴക്കര സ്വദേശി സാം തോമസാണ് നഗ്നതാ പ്രദര്ശനം നടത്തി സ്ത്രീകളോട് മോശമായി പെരുമാറിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തഴക്കരകുന്നം അഞ്ചാം വാർഡിലാണ് സംഭവം. സാം നഗ്നത കാണിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്ന് ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു. മാവേലിക്കര പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും അപമാനിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹരിതകർമ്മസേനാംഗങ്ങൾ മുഖ്യമന്ത്രിയുടെ പോർട്ടലിലും മാവേലിക്കര പോലീസിലും പരാതി നൽകി.

Prime Reel News

Similar Posts