മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനും കുഞ്ഞു പിറന്നു
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിനും കുഞ്ഞു പിറന്നു. 2022 സെപ്റ്റംബർ മാസത്തിലാണ് തിരുവനന്തപുരത്ത് വെച്ച് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും, നേതാക്കളും പങ്കെടുത്ത വളരെ ലളിതമായ ചടങ്ങ് ആയിരുന്നു വിവാഹം.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആയി 2020 ഡിസംബർ മാസത്തിലാണ് ആര്യ രാജേന്ദ്രൻ ചുമതലയേറ്റത്. ആര്യയ്ക്ക് അന്ന് 21 വയസ്സായിരുന്നു പ്രായം. 27 വയസ്സുള്ള സച്ചിൻ ദേവ് 5 മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി ചുമതലയേറ്റു. ഇപ്പോൾ ഇതാ ആര്യയ്ക്ക് സച്ചിനും മകൾ പിറന്നിരിക്കുകയാണ്. എസ് ഐ ടി ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു പ്രസവം.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് ആര്യയുടെ പിതാവ് പറഞ്ഞു. ബാലസംഘം പ്രവർത്തനകാലം മുതൽ ആരെയും സച്ചിനും തമ്മിൽ പരിചയമുണ്ടായിരുന്നു ഏറെ നാളത്തെ സൗഹൃദത്തിനു ശേഷമാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നത് എന്ന് ആര്യ രാജേന്ദ്രൻ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
