മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നത് ആളുകള്‍ മാംസം ഭക്ഷിക്കുന്നതിനാല്‍; ഐഐടി ഡയറക്ടറുടെ വിവാദ പ്രസ്താവന

ഈ അടുത്തായി ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടലും മേഘവിസ്‌ഫോടനവും സംഭവിക്കുന്നത് ആളുകൾ മാംസം കഴിക്കുന്നത് കാരണമെന്ന് ഐഐടി ഡയറക്ടർ. ഹിമാചൽ പ്രദേശിലെ മാണ്ഡി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടർ ലക്ഷ്മിധർ ബെഹ്‌റ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ”മേഘവിസ്‌ഫോടനവും ഉരുള്‍പ്പൊട്ടലും തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്. മൃഗങ്ങളോടുള്ള ക്രൂരതയുടെ ഫലമാണിത്. ജനങ്ങള്‍ മാംസാഹാരം കഴിക്കുന്നത് അവസാനിപ്പിക്കണം,” ബെഹ്‌റ പറഞ്ഞു.

”മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് തുടര്‍ന്നാല്‍ അത് ഹിമാചൽ പ്രദേശിന്റെ തകർച്ചയ്ക്ക് കാരണമാകും. നിങ്ങള്‍ നിരപരാധികളായ മൃഗങ്ങളെ ക്രൂരമായി കശാപ്പ് ചെയ്യുന്നു. പരിസ്ഥിതിയുടെ തകര്‍ച്ചയുമായി ഇതിന് ബന്ധമുണ്ട്”, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നല്ലൊരു മനുഷ്യനായി മാറണമെന്ന് ആഗ്രഹമുള്ളവര്‍ മാംസാഹാരം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുക്കണമെന്നും ലക്ഷ്മിധർ ബെഹ്‌റ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതാദ്യമായല്ല വിവാദ പ്രസ്താവനകളുമായി ബെഹ്‌റ രംഗത്തെത്തുന്നത്.

Prime Reel News

Similar Posts