മാധ്യമങ്ങൾക്ക് മുന്നിൽ മീശ പിരിച്ച് ജയിലിലേക്ക്; വധശ്രമ കേസിൽ മീശക്കാരൻ വിനീത് റിമാൻഡിൽ
ടിക് ടോക് താരം മീശക്കാരൻ വിനീതിനെ വധശ്രമക്കേസിൽ റിമാൻഡ് ചെയ്തു. മടവൂർ കുറിച്ചി സ്വദേശി സമീർഖാനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിനീതിനെ റിമാൻഡ് ചെയ്തത്. കൂടെയുണ്ടായിരുന്ന അഞ്ച് പേർ ഒളിവിലാണ്.
ഒരുകാലത്ത് മീശ വെച്ച റീലുകളുടെ പേരിൽ പ്രശസ്തനായ വിനീതിനെതിരെയുള്ള പുതിയ കേസ് വധശ്രമമാണ്. ഇതിനു മുൻപും പല ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാൾ. മടവൂർ കുരിത്തിയിൽ സമീർഖാന്റെ തല മീശക്കാരനും സംഘവും അ, ടിച്ചു പൊട്ടിച്ചത്.
സമീർ ഖാന്റെ സുഹൃത്ത് ജിത്തു വിനീതിനൊപ്പമുള്ള സംഘത്തിലെ റഫീഖിനെ ഫോണിൽ അധിക്ഷേപിക്കുന്നതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമീർ ഖാൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന വിനീതിനെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
