യുവതിയും യുവാവും സംസാരിച്ചിരിക്കവേ സദാചാര ഗുണ്ട ചമഞ്ഞ് ആക്രമണം; എക്സൈസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന പണം ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു മൂന്നംഗസംഘം

കൊച്ചിയിൽ ശബരി റെയിൽ പാലത്തിനു സമീപം സദാചാര ഗുണ്ട ചമഞ്ഞ ചെങ്ങൽ സ്വദേശികളായ റിൻഷാദ്, അജാസ്, ലിനോയ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. സദാചാരം ഗുണ്ട ചമഞ്ഞ് യുവാവിനെ മർദ്ദിക്കുകയും, പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിലാണ് കാലടി പോലീസ് ഈ മൂന്നുപേർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച ദിവസം ശബരി റെയിൽപാളത്തിന് സമീപം യുവതിയും യുവാവ് സംസാരിച്ചിരിക്കുകയാണ് എക്സൈസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന മൂന്നംഗസംഘം ഇവരുടെ അടുത്ത് എത്തിയത്. ഒഴിഞ്ഞ പ്രദേശത്ത് ഇങ്ങനെ വന്നിരുന്നാൽ അവർക്കെതിരെ കേസെടുക്കും എന്ന് പറഞ്ഞാണ് ഇവരെ ഭീഷണിപ്പെടുത്തിയത്.

ഇത് കേസ് ആകാതിരിക്കണമെങ്കിൽ പണം തരാൻ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. ഭയപ്പെടുത്തിയതിനെ തുടർന്ന് യുവാവ് 2000 രൂപ നൽകിയെങ്കിലും അത് പോരെന്നു പറഞ്ഞ് വീണ്ടും 2000 കൂടി ഗൂഗിൾ പേ വഴി കൈക്കലാക്കുകയും ചെയ്തു.

പിന്നീട് ഇവർ യുവാവിനെ മർദ്ദിക്കുകയും മർദ്ദനത്തിൽ യുവാവിന്റെ ചെവിയുടെ കർണ്ണ പടത്തിന് പരിക്കേൽക്കുകയും ചെയ്തു പരിക്കേറ്റുകയും ചെയ്തു. പണം ആവശ്യപ്പെട്ട് ആണ് ഇവർ യുവാവിനെ മർദ്ദിച്ചത്.

Prime Reel News

Similar Posts