എക്സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സദാചാര ഗുണ്ട ചമഞ്ഞ് മർദ്ദനം; മൂന്നുപേർ പോലീസ് പിടിയിൽ

Three people arrested in case of moral policing in Kalady: സദാചാര ഗുണ്ട ചമഞ്ഞു യുവാവിനെ മർദിച്ച് പണം കവർന്ന സംഭവത്തിൽ മൂന്നു പേർക്കെതിരെ കാലടി പൊലീസ് കേസെടുത്തു. ചെങ്ങൽ സ്വദേശികളായ റിൻഷാദ്, അജാസ്, ലിനോയ് എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് സംഭവം. ശബരി റെയിൽപ്പാലത്തിന് സമീപം യുവതിയും യുവാവും സംസാരിച്ചു കൊണ്ടിരിക്കെ എക്‌സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ആയിരുന്നു ഈ മൂവർ സംഘം എത്തിയത്.

ആളൊഴിഞ്ഞ സ്ഥലത്ത് യുവതി യുവാക്കൾ എത്തിയാൽ അവർക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞാണ് സംഘം യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തിയത്. പിന്നീട്, സംഭവത്തിൽ കേസെടുക്കാൻ താൽപ്പര്യമില്ലെങ്കിൽ പണം നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു.

തുടർന്ന് യുവാവ് 2000 രൂപ നൽകിയെങ്കിലും ഇത് പോരെന്ന് പറഞ്ഞ് ഗൂഗിൾ പേ വഴി 2000 രൂപ കൂടി സംഘം കൈക്കലാക്കി. പൈസ കിട്ടിയതോടെ മൂവർ സംഘം യുവാവിനെ മർദ്ദിക്കുകയും ചെയ്തു. സമ്മർദത്തെ തുടർന്ന് യുവാവിന്റെ ചെവിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Prime Reel News

Similar Posts