വിദ്യാർത്ഥിനിയായ മകളുടെ കൈപിടിച്ച് ട്രെയിനിന് മുന്നിൽ ചാടിയ വീട്ടമ്മ ട്രെയിൻ തട്ടി മ, രിച്ചു

വളപട്ടണത്ത് പ്ലസ് ടു വിദ്യാർഥിനിയായ മകളുടെ കൈപിടിച്ച് ട്രെയിനിന് മുന്നിൽ ചാടിയ വീട്ടമ്മ മരിച്ചു. കണ്ണൂർ ചാലാട് സ്വദേശി ശ്രീന (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ അക്ഷരയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളപട്ടണം ആർപ്പാംതോട് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം.

 

ശ്രീനയുടെ ഭർത്താവ് സന്തോഷ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. ഭർത്താവിന്റെ മരണശേഷം ശ്രീന കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഭർത്താവിന്റെ മരണത്തിൽ മനംനൊന്താണ് ശ്രീന ആത്മ, ഹ, ത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

 

വളപട്ടണം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ശ്രീനയുടെ മൃ, തദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃ, തദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Prime Reel News

Similar Posts