വാക്കു തർക്കത്തിന് ഇടയിൽ പ്രായമായ അച്ഛനെയും അമ്മയെയും മകൻ വെ, ട്ടിക്കൊന്നു

തിരുവല്ലയിൽ അമ്മയെയും, അച്ഛനെയും മകൻ വെട്ടി കൊലപ്പെടുത്തി. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിന് സമീപം താമസിക്കുന്ന ആശാരി പറമ്പിൽ കൃഷ്ണൻകുട്ടി 78 ഭാര്യ ശാരദ 68 എന്നിവർക്കാണ് വെട്ടേറ്റത്. ഇവരുടെ മകനായ കൊച്ചുമോൻ എന്ന അനിൽകുമാർ 50 പോലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 8 45 ഓടു കൂടിയാണ് ഈ സംഭവം നടന്നത്.

അനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടർന്ന് പോലീസ് എത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൊ, ലപാതകം നടത്താനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. അനിൽ ആയുധവുമായി ബഹളം സൃഷ്ടിച്ചതിനെത്തുടർന്ന് നാട്ടുകാർക്ക് കൃഷ്ണൻകുട്ടിയെയും, ശാരദയെയും ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ രക്തം വാർന്ന് ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

മകൻ അനിലുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ദമ്പതികൾ ഏതാനും ആഴ്ചകൾക്കും മുൻപ് വരെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. രണ്ടുദിവസങ്ങൾക്കും മുൻപാണ് ഇരുവരും ഇവിടേക്ക് തിരിച്ചെത്തിയത്. മാതാപിതാക്കളെ ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ എത്തിക്കണ്ട് സംസാരിച്ച ശേഷമാണ് അനിൽകുമാർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇവരുടെ മൂന്നു മക്കളിൽ ഇളയ ആളാണ് അനിൽകുമാർ. വളരെ നാളായി കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു.

അയൽക്കാരുമായി വലിയ ബന്ധം ഒന്നും ഇവർക്ക് ഇല്ലായിരുന്നു. ഇവർ രാത്രി മുഴുവൻ വാക്ക് തർക്കത്തിൽ ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു. മകൻ അനിൽകുമാറിനു മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട് മരുന്നു കഴിക്കാറുണ്ടായിരുന്നു എന്നുമാണ് വിവരം. ഇതിനുമുൻപും മകൻ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി പലവട്ടം മാതാപിതാക്കൾ പരാതിപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

Prime Reel News

Similar Posts