എലിവി, ഷം കലർന്ന ഭക്ഷണം കഴിച്ച അമ്മയും മകളും ആശുപത്രിയിൽ; ഗൃഹനാഥൻ അറസ്റ്റിൽ

എലിവിഷം കലർന്ന ഭക്ഷണം കഴിച്ച അമ്മയെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടവൂർക്കോണം എസ്.ആർ. മൻസിലിൽ റസിയ (57), മകൾ നിഷ (30) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് റസിയയുടെ ഭർത്താവ് സുലൈമാനെ (59) കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.

 

24ന് വൈകിട്ട് 6.30നാണ് സംഭവം. പാകം ചെയ്ത ഭക്ഷണത്തിൽ ഇയാൾ എലിവിഷം കലർത്തിയെന്ന് പൊലീസ് പറഞ്ഞു. ഇതറിയാതെ ഭാര്യയും മകളും ഭക്ഷണം കഴിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.

 

സുലൈമാൻ മദ്യപിച്ച് ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. വഴക്കിനെ തുടർന്ന് റസിയ പലതവണ ഫോണിലൂടെ പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്. ഭാര്യയെ ഒഴിവാക്കാൻ വേണ്ടിയാണ് ഭക്ഷണത്തിൽ എലിവിഷം ചേർത്തതെന്നും കല്ലമ്പലം പോലീസ് പറഞ്ഞു.

Prime Reel News

Similar Posts