നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മുളിയാർ അർളടുക്കയിലെ ബിന്ദു (28) ആണ് മകൾ ശ്രീനന്ദനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഇവരുടെ മറ്റൊരു മകൻ സുരക്ഷിതനാണ്.
ഇന്നലെ ഉച്ചയോടെയാണ് ബിന്ദുവിനെ വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകളുടെ ഞരമ്പുകൾ മുറിഞ്ഞ് രക്തം ഒഴുകുന്നുണ്ടായിരുന്നു. ഇതിനുശേഷം കുഞ്ഞിനെ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സമീപത്തെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിന്ദുവിൻ്റെ ഭർത്താവിൻ്റെ വീട് ഇടുക്കിയിലാണ്. ഭർത്താവിൻ്റെ വീട്ടിൽ നിന്ന് 2 ദിവസം മുൻപാണ് ബിന്ദു സ്വന്തം വീട്ടിലേക്ക് വന്നത്. ഭർത്താവ് ശരത് സ്വിറ്റ്സർലൻഡിലാണ്. 6 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. കുടുംബ പ്രശ്‌നമാണ് കാരണമെന്ന് അടൂർ പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭര്‍ത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാവിലെയും ഭര്‍തൃമാതാവ് വിളിച്ച് മോശമായി സംസാരിക്കുകയും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. തെറ്റ് ചെയ്തില്ലെന്ന് ബിന്ദു കാല് പിടിച്ചു പറഞ്ഞെന്നും ഭര്‍ത്താവ് ശരത്തും ബിന്ദുവിനെ മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പിതാവ് രാമചന്ദ്രന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)