കെ റെയിൽ വരും; വാഴ വച്ചവരൊക്കെ വാഴയാകും; 532 കിലോമീറ്റർ വെറും നാലു മണിക്കൂർ യാത്ര; മുരളി തുമ്മാരുകുടി
അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞ കാര്യം ഇതാണ്, ചൈനയിൽ ആയിരത്തി ഇരുന്നൂറ്റി ഇരുപത്തി ഒമ്പത് കിലോമീറ്റർ അതിവേഗ റെയിൽ സർവീസ് ആരംഭിച്ചു. ഇന്ത്യയിൽ ഹൈ സ്പീഡ് റെയിൽ 500 കിലോമീറ്റർ റെയിൽ നിർമാണം നടക്കുന്നു, കേരളത്തിൽ മാത്രം മുടങ്ങിക്കിടക്കുന്നു എന്നാണ് തുമ്മാരുകുടി പറയുന്നത്.
’ചൈന – ആയിരത്തി ഇരുന്നൂറ്റി ഇരുപത്തി ഒമ്പത് കിലോമീറ്റർ – നാലു മണിക്കൂർ – ഉയർന്ന സ്പീഡ് 350 km/h, – നിർമ്മാണം കഴിഞ്ഞു, സർവ്വീസ് തുടങ്ങി. ഇന്ത്യ – ഹൈ സ്പീഡ് റെയിൽ 500 കിലോമീറ്റർ – രണ്ടു മണിക്കൂർ, ഉയർന്ന സ്പീഡ് 350 km/h, നിർമ്മാണം നടക്കുന്നു. കേരളം- 532 കിലോമീറ്റർ – നാലു മണിക്കൂർ – പ്ലാൻ കോൾഡ് സ്റ്റോറേജിൽ. ഇവിടെ ആർക്കാണിത്ര തിരക്ക്? പക്ഷെ കാലമിനിയുമുരുളും. കെ റെയിൽ വരും. വാഴ വച്ചവരൊക്കെ വാഴയാകും.
മറ്റൊന്ന്, പദ്ധതി നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞദിവസവും പറഞ്ഞിരുന്നു. കെ റെയിൽ യാഥാർഥ്യമാകുന്നതോടെ 39 ട്രെയിനുകളാണ് ദിവസവും സർവീസ് നടത്തുക. 3.54 മണിക്കൂറിൽ കാസർകോട് – തിരുവനന്തപുരം യാത്ര സാധ്യമാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.
