തൻറെ പിറന്നാൾ ഒരുക്കങ്ങൾ പറഞ്ഞു ഉറപ്പിച്ചിട്ട് പരീക്ഷയ്ക്ക് പോയ നമിത തിരിച്ചുവന്നില്ല; റോഡ് മുറിച്ചുകിടക്കുന്നതിനിടെ ബൈക്കിടിച്ച് മരിച്ച നമിതയുടെ കുടുംബം കണ്ണീർ തോരാതെ
കഴിഞ്ഞദിവസം റോഡ് മുറിച്ചു കിടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ ബൈക്കിടിച്ച് കൊല്ലപ്പെട്ട കോളേജ് വിദ്യാർഥിനി നമിതയുടെ മ, രണം കുടുംബത്തിനും, കൂട്ടുകാർക്കും ഒക്കെ വിശ്വസിക്കാൻ ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല.
പിറന്നാൾ ആഘോഷങ്ങൾക്കായി തയ്യാറെടുത്ത വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം നമിത നമിതയുടെ ചേതനയറ്റ ശരീരം എത്തിയത്. പരീക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ വീട്ടിൽ വരുന്ന സമയം അറിയിക്കാനായി മകൾ വിളിക്കുമായിരുന്നു. എന്നാൽ ആക്സിഡൻറ് നടന്ന ദിവസം മകൾ വിളിച്ചില്ല.
പിന്നീട് ഏറെ കഴിഞ്ഞു കോളേജ് പ്രിൻസിപ്പാളാണ് വിളിച്ച് അപകടം ഉണ്ടായ വിവരം അറിയിച്ചത്. പെട്ടെന്ന് വരണമെന്ന് പറഞ്ഞപ്പോൾ ഇത്രയും ഗുരുതരമാണെന്ന് കരുതിയില്ല. ഉടനെ തന്നെ ബന്ധുവിനെ വിളിച്ച് അപകടം നടന്ന സ്ഥലത്തേക്ക് പോയി. കുടുംബത്തിൻറെ താങ്ങും തണലുമായി അവൾ മാറും എന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈ വിയോഗ സംഭവിക്കുന്നത്.
മകളുടെ ജീവൻ എടുത്ത കേസിൽ പ്രതിയായ ആൻസൺ റോയിക്ക് ആൻസൺ റോയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയാണ് നമിതയുടെ മാതാപിതാക്കൾ ഗിരിജയും രഘുവും. വെള്ളിയാഴ്ച ദിവസം നമിതയുടെ പിറന്നാൾ ആയിരുന്നു. മകളുടെ ആത്മാവ് സന്തോഷമായിരിക്കാൻ പ്രാർത്ഥിക്കാൻ മാത്രമേ അച്ഛനു, അമ്മക്കും ,അനുജത്തിക്കും കഴിയുന്നുള്ളൂ.
നിർമ്മല കോളേജിലെ പ്രിൻസിപ്പൽ ഡോ. കെ വി തോമസും ,അധ്യാപകരും നമിതയുടെ പിറന്നാൾ ദിനത്തിൽ വീട്ടിലെത്തി. കർക്കിടകത്തിലെ അനിഴം നക്ഷത്രത്തിൽ ആണ് നമിതയുടെ പിറന്നാൾ. പിറന്നാൾ ഒരുക്കങ്ങളൊക്കെ ഇത്തവണയും പറഞ്ഞുറപ്പിച്ച് കോളേജിലേക്ക് പരീക്ഷ എഴുതാനായി പോയ നമിത തിരികെ എത്തിയില്ല.
