ലക്ഷങ്ങൾ വിലമതിക്കുന്ന കാർ സ്വന്തമാക്കി മലയാളികളുടെ പ്രിയ ഗായിക നഞ്ചിയമ്മ; പാട്ടു പാടി കീ വാങ്ങി പ്രിയ ഗായിക

മലയാളത്തിന്റെ പ്രിയ ഗായികയായ നഞ്ചിയമ്മ ഇതാ പുതിയ കാർ സ്വന്തമാക്കിയിരിക്കുവാണ്. കിയ സോണറ്റാണ് നഞ്ചിയമ്മ സ്വന്തമാക്കിയത്. കെ എൽ 50ഏൽ 0224 നമ്പറിലുള്ള കിയാസോണററിൻറെ ബ്ലാക്ക് വേരിയന്റിലായിരിക്കും നഞ്ചിയമ്മയുടെ ഇനിയുള്ള യാത്ര. നഞ്ചിയമ്മക്ക് ദേശീയ പുരസ്കാരം ലഭിച്ചത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ്.

അയ്യപ്പനും കോശിയും എന്ന സിനിമ ഇറങ്ങിയതിന് പിന്നാലെ നിരവധി സിനിമകളിലും ,രാജ്യത്ത് അകത്തും പുറത്തുമായി നിരവധി സ്റ്റേജുകളിലും നെഞ്ചിയമ്മ പാടി. സർക്കാരിൻറെ ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി പാടിയതും നഞ്ചിയമ്മയാണ്. നിരത്തുകളിലെ പുത്തൻ തരംഗമാ കിയസോണറ്റിന്റെ പുതുപുത്തൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് നഞ്ചിയമ്മ ഇപ്പോൾ. തന്റെ ഫേസ്ബുക്ക് പേജിലൂടെ നഞ്ചിയമ്മ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

കൊച്ചിയിലെ ഇഞ്ചിയോൺ കിയയിൽ നിന്നുമാണ് സോണറ്റിന്റെ 1.2 ലിറ്റർ പെട്രോൾ എച്ച് ഡി കെ പ്ലസ് വകഭേദമാണ് നഞ്ചിയമ്മ സ്വന്തമാക്കിയത്. വാഹനത്തിൻറെ എക്സ് ഷോറൂം വില ഏകദേശം 9.46 ലക്ഷം രൂപയാണ്. കിയ സോണറ്റിന്റെ വിപണി വില ഏഴു മുതൽ പതിനാല് ലക്ഷം രൂപ വരെ ആണ്.

3 എൻജിൻ ഓപ്ഷനോട് കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. നഞ്ചിയമ്മ ഷോറൂമിൽ എത്തി പാട്ടുപാടിയ ശേഷം താക്കോൽ ഏറ്റുവാങ്ങുന്ന വീഡിയോ ഇഞ്ചിയോൺ കിയ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് നഞ്ചിയമ്മക് ആശംസകളുമായി എത്തിയത്.

Prime Reel News

Similar Posts