ജ്വല്ലറിയുടെ ചുമര് തുരന്ന് കവർച്ച; ചാരിറ്റി വ്‌ളോഗറെയും, കൂട്ടാളികളെയും കയ്യോടെ പിടികൂടി ഗൂര്‍ഖയും, പോലീസും
കോഴിക്കോട് എം സി ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുറന്ന് കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ ചാരിറ്റി പ്രവർത്തകൻ നിധിന്‍ നിലമ്പൂരും മൂന്നു കൂട്ടാളികളും പോലീസ് പിടിയിൽ. നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ നിധിൻ കൃഷ്ണൻ 26 , അമീർ 34 ,നൗഷാദ് 29 ,ബിബിൻ 25 എന്നിവരാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് നരിക്കുനി എംസി ജ്വല്ലറിയുടെ പിറകുവശത്തുള്ള ചുമർ തുരക്കുന്നതിനിടയിൽ ഗൂര്‍ഖയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് രാത്രി പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കൊടുവള്ളി പോലീസും ചേർന്ന് പ്രതികളിൽ ഒരാളായ അമീറിനെ പിടികൂടിയത് . പോലീസ് അമീറിനെ ചോദ്യം ചെയ്തതിൽ നിന്ന് നാൽവർ സംഘത്തിൻറെ ജ്വല്ലറി കവർച്ചയുടെ ചുരുൾ കഴിഞ്ഞത്.
സംഭവസ്ഥലത്തുനിന്നും മറ്റു പ്രതികൾ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവേ ആണ് കൊയിലാണ്ടി എടവണ്ണ മുടൂരിൽ കാർ തടഞ്ഞു നിർത്തി പോലീസ് പിടികൂടിയത്. നിലമ്പൂർ സ്വദേശിയായ നിധിൻ ചാരിറ്റി പ്രവർത്തകനും വ്‌ളോഗറും ആണ്.
