ജനിച്ച ഉടൻ തന്നെ നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്നു; അമ്മ അറസ്റ്റിൽ
തിരുവനന്തപുരത്ത് നവജാത ശിശുവിനെ ശ്വാസംമുട്ടിച്ചു കൊന്ന അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് സ്വദേശിയായ ജൂലി 40യാണ് പ്രസവിച്ച ഉടൻതന്നെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് സമീപത്ത് താമസിക്കുന്നവർ കുഞ്ഞിൻറെ മൃ, തദേഹം തെരുവ് നായകൾ കടിച്ചു കീറിയ രീതിയിൽ കണ്ടെത്തിയത്.
ഇതേതുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണ് ജനിച്ച ഉടൻ തന്നെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയതായി മനസ്സിലായത്. പതിനഞ്ചാം തീയതി രാവിലെ പുലർച്ചെ ആണ് കുഞ്ഞ് ജനിച്ചത്. വീടിൻറെ ശുചിമുറിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. അതിനുശേഷം കുഞ്ഞിനെ അവിടെ വെച്ച് തന്നെ മൂക്കും, വായും പൊത്തി ശ്വാസംമുട്ടിച്ച് അമ്മ തന്നെ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീടിന് സമീപത്തോട് ചേർന്ന് ശുചിമുറിയുടെ ഭാഗത്ത് കുഞ്ഞിനെ കുഴിച്ചിടുകയായിരുന്നു.
അവിടെ നിന്നും തെരുവ് നായ്ക്കൾ കുഞ്ഞിൻറെ മൃ, തദേഹം മാന്തിയെടുത്ത് തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് കണ്ട സമീപവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് അടുത്തകാലത്ത് പ്രസവം നടന്ന ആളുകൾ ഉണ്ടോ എന്ന അന്വേഷണത്തിലാണ് മാമ്പള്ളി സ്വദേശിയായ ജൂലി പിടിയിൽ ആയത്.
വളരെ ദാരുണമായ രീതിയിലാണ് മൃ, തദേഹം കണ്ടെത്തിയത്. കുഞ്ഞിനെ വളർത്താനുള്ള സാഹചര്യം ഇല്ലാത്തതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചു എന്നാണ് അമ്മ നൽകിയിരിക്കുന്ന മൊഴി. ജനിച്ചപ്പോൾ കുഞ്ഞിന് ജീവനില്ല എന്നാണ് ഇവർ ആദ്യം നൽകിയ മൊഴി. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
