ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിലേക്ക് വീണ നവ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

പാറയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിലേക്ക് വീണ നവ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവും മരണപ്പെട്ടു
തിരുവനന്തപുരത്ത് ഫോട്ടോ എടുക്കുന്നതിനിടെ പാറക്കെട്ടിൽ നിന്ന് കാൽവഴുതി പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.

പള്ളിക്കൽ പുഴയിൽ ശനിയാഴ്ച വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. കടയ്ക്കൽ സ്വദേശിയായ സിദ്ദിഖ്, കാരാളികോണം സ്വദേശിനിയായ ഭാര്യ നൗഫി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇവരുടെ വിവാഹം 5 ദിവസം മുൻപായിരുന്നു. ബന്ധുവായ അൻസലിന്റെ വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു ഇരുവരും. പാറയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടയിൽ ദമ്പതികൾ ഇരുവരും കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.

ഇവരെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവായ അൻസിൽ പുഴയിൽ വീണ് ഇന്നലെ മരിച്ചിരുന്നു . പുഴയിലേക്ക് വീണ ദമ്പതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൻസിൽ മരിച്ചത്. പിന്നീട് ഫയർഫോഴ്സും ,വിദഗ്ധരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ദമ്പതികളുടെ മൃ, തദേഹം ഞായറാഴ്ച രാവിലെ കണ്ടെത്തിയത്.

Prime Reel News

Similar Posts