വിവാഹം കഴിഞ്ഞിട്ട് അഞ്ച് ദിവസം; ബൈക്ക് അപകടത്തിൽ നവവരന് ദാരുണാന്ത്യം; ഭാര്യ ​ഗുരുതരാവസ്ഥയിൽ

പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായ മോളൂരിൽ ബൈക്കപകടത്തിൽ നവവരൻ മരിച്ചു. കരുമനം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ (28) ആണ് മരിച്ചത്. അപകടത്തിൽ ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ മാസം 18നായിരുന്നു ഇരുവരുടെയും വിവാഹം.

 

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മോളൂർ തവളപ്പടിയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. തൃശൂർ കേച്ചേരിയിലെ ശ്രീഷ്മയുടെ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ. കരുമനം കുറുശ്ശി ഭാഗത്തേക്ക് വരുന്നതിനിടെ മോളൂർ തവളപ്പടി ഇറക്കത്തിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടർന്ന് ബൈക്ക് സമീപത്തെ വീടിന്റെ ഭിത്തിയിൽ ഇടിക്കുകയായിരുന്നു.

 

ജിബും ശ്രീഷ്മയും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും അപകടത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജിബിൻ മരിക്കുകയായിരുന്നു.

Prime Reel News

Similar Posts