നിലമ്പൂർ ബിവറേജസ് ഔട്ട്‌ലെറ്റിൽ അനധികൃത വിൽപന; വിജിലൻസ് പരിശോധനയിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി

നിലമ്പൂരിൽ ബിവറേജ് കോർപറേഷന്റെ ചില്ലറ മദ്യവിൽപനശാലയിൽ നിന്നും വിജിലൻസ് നടത്തിയ പരിശോധനയിൽ അധിക പണം കണ്ടെത്തി. നിലമ്പൂർ ഔട്ട്‌ലെറ്റിൽ നിന്ന് താത്കാലിക ജീവനക്കാരനിൽ നിന്ന് 10,800 രൂപ പിടിച്ചെടുത്തു.

വിജിലൻസ് സി.ഐ ജ്യോതിന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി വൈകിയും നടത്തിയ പരിശോധനയിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ജീവനക്കാർ നേരിട്ട് ഇടപാടുകാരിൽ നിന്ന് അധിക പണം വാങ്ങുന്നതായി നേരത്തെ തന്നെ പരാതിയുണ്ട്. ഇതേത്തുടർന്ന് മാസങ്ങൾക്കുമുമ്പ് വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണം പിടിചെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, താത്കാലിക ജീവനക്കാർ വഴിയാണ് ഇപ്പോൾ ജീവനക്കാർ പണം കൈപ്പറ്റുന്നതെന്നും ആരോപണം ഉയർന്നിരിക്കുന്നത്. വിൽപന ശാലയിലെ സ്റ്റോക്ക് പരിശോധിക്കുമെന്ന് സിഐ ജ്യോതിന്ദ്രകുമാർ പറഞ്ഞു. എസ്ഐ സജി, എഎസ്ഐ ഹനീഫ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ധനേഷ്, അങ്ങാടിപ്പുറം കൃഷി ഓഫിസർ റാഫേൽ സേവ്യർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Prime Reel News

Similar Posts