മാലിന്യക്കുഴിയില്‍ സൈക്കിള്‍ മറിഞ്ഞ് വീണു അപകടം; ഒന്‍പതുവയസുകാരനു ദാരുണാന്ത്യം
ഒമ്പത് വയസുള്ള ആൺകുട്ടിയെ മാലിന്യക്കുഴിയിൽ മ, രിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോൾ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. ജോൺ പോൾ സുഹൃത്തുക്കളോടൊപ്പം കളിക്കാൻ സൈക്കിളിൽ പുറത്തേക്ക് പോയതായിരുന്നു.
ഇതിനുശേഷം കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ വിയ്യൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി, തുടർന്ന് പോലീസ് എത്തി കുട്ടിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മാലിന്യക്കുഴിയിൽ മൃ, തദേഹം കണ്ടെത്തിയത്.
സൈക്കിൾ തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപത്തെ പ്ലാസ്റ്റിക് കമ്പനിയുടേതാണ് മാലിന്യക്കുഴി. കൊട്ടേക്കാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു.
