ഇനി വിശന്നു വലഞ്ഞു ഇരിക്കേണ്ട; കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കറില്‍ കുടിവെള്ളവും ലക്ഷുഭക്ഷണവും ഒരുക്കും

ഇനി ഓടുന്ന ബസിൽ വിശപ്പും ദാഹവുമായി യാത്ര ചെയ്യേണ്ടതില്ല. കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിൽ ഇനി മുതൽ ഭക്ഷണങ്ങളും ഉള്പെടുത്തുന്നു. ഇതിനായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ യാത്രക്കാർക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിൽ ഓടുന്ന ബസുകളിൽ കുടിവെള്ളവും പലഹാരങ്ങളും ഒരുക്കാനാണ് ആലോചിക്കുന്നത്. അടുത്ത ദിവസം തന്നെ പുതിയ സൗകര്യം യാത്രക്കാർക്ക് ലഭ്യമാകും.

ബസിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ റാക്കുകളിൽ ലഘുഭക്ഷണങ്ങളും പാനീയങ്ങളും ക്രമീകരിക്കും. ആവശ്യമുള്ള യാത്രക്കാർക്ക് ബസ് കണ്ടക്ടർക്ക് പണം നൽകി ഉപയോഗിക്കാം. വേനൽക്കാല അവധിക്കാലത്ത്, നഗരക്കാഴ്ചകൾ ആസ്വദിക്കാൻ ഇലക്ട്രിക് ഡബിൾ ഡെക്കറിൽ കുട്ടികളും കുടുംബങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്നു. അതിനാലാണ് പുതിയ സൗകര്യം ഏർപ്പെടുത്താൻ നഗരസഭ തീരുമാനിച്ചത്. ഈ സേവനത്തിന് യാത്രക്കാരുടെ വലിയ പിന്തുണയും സഹകരണവും ലഭിക്കുന്നു.

വേനൽ ചൂട് വളരെ രൂക്ഷമായി ഉയരുമ്പോൾ ഈ സൗകര്യം യാത്രക്കാർക്ക് ഏറെ ആശ്വാസമാകും. രാവിലെയും വൈകുന്നേരവും പുലർച്ചെ 3 മുതൽ രാത്രി 10 വരെ ഓരോ മണിക്കൂറിലും രണ്ട് ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ നഗരത്തിൽ ഓടുന്നു. ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി കോർപ്പറേഷൻ തലശ്ശേരിയിൽ ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചു.

Scroll to Top