സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 22 കാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
എറണാകുളം കലൂരിൽ യുവതിയെ കു, ത്തി കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും ഹോട്ടൽ ജീവനക്കാരനുമായ യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ നൗഷാദ് 30 ആണ് പോലീസ് പിടിയിലായത്. കോട്ടയം ചങ്ങനാശേരി സ്വദേശിയായ രേഷ്മ 22 ആണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട യുവതിയും യുവാവുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. രേഷ്മയുമായി പ്രതി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണ്. നൗഷാദ് ജോലി ചെയ്യുന്ന കലൂരിലെ ഹോട്ടലിൽ ബുധനാഴ്ച രാത്രി 10 30നാണ് സംഭവം നടന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട നൗഷാദിനെ കാണാനായി രേഷ്മ കലൂരിൽ എത്തുകയായിരുന്നു. രേഷ്മയുടെ കഴുത്തിന് പിറകിലാണ് കുത്തേറ്റത്. നൗഷാദ് കൊച്ചിയിലെ ഓയോ റൂംസിലെ ജീവനക്കാരനായിരുന്നു.
കൊലപാതക വിവരം വിളിച്ചു പറഞ്ഞത് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയുടെ മരുമകനോടാണ്. വിവരമറിഞ്ഞു പോലീസ് എത്തുമ്പോഴേക്കും മ, രണം സംഭവിച്ചിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് രേഷ്മയെ വിളിച്ചു വരുത്തിയതെന്ന് പ്രതി മൊഴി നൽകി. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് രേഷ്മയുടെ മരണ കാരണം.
നൗഷാദ് ഏതാനും വർഷങ്ങളായി ഇവിടെയാണ് ജോലി ചെയ്യുന്നത് .മുറിയിൽ വച്ചുണ്ടായ വാക്കു തന്നെ ഇടയിലാണ് യുവാവ് യുലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ എറണാകുളം നോർത്ത് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.മൃ, തദേഹം ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
