സമ്മാനമൊന്നും ഇല്ലെന്ന വിഷമത്തോടെ ടിക്കറ്റ് കളഞ്ഞു; ഒന്നുകൂടി നോക്കി; ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം സുനില്‍കുമാറിന്

സമ്മാനമില്ലെന്ന് കരുതി ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. വടക്കേതിൽ മൂലവട്ടം ചെറിയവീട്ടിൽ സി.കെ.സുനിൽകുമാറാണ് ഒന്നാം സമ്മാനം നേടിയത്. ഒരു കോടി രൂപയാണ് സമ്മാനത്തുക.

പൂവൻതുരുത്ത് പ്ലാമൂട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് സുനിൽകുമാർ. വ്യാഴാഴ്‌ച പത്രത്തിൽ വന്ന ടിക്കറ്റിന്റെ ഫലം നോക്കുകയായിരുന്നു സുനിൽകുമാർ, എന്നാൽ ചെറിയ സമ്മാനങ്ങളുടെ നമ്പരുകൾ പരിശോധിച്ചപ്പോൾ സമ്മാനമില്ലെന്ന് കണ്ട് ടിക്കറ്റ് വീട്ടിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു.

പിന്നീട് റിസൾട്ട് ഒന്ന് കൂടി നോക്കി, അതിനിടയിലാണ് ഒന്നാം സമ്മാന നമ്പർ ശ്രദ്ധയിൽ പെട്ടത്, ഭാഗ്യം തുണയായി. വീട് പണയംവെച്ച് അടവ് മുടങ്ങി കിടക്കുന്ന സമയത്താണ് സുനില്‍കുമാറിനെ തേടി ഈ ഭാഗ്യമെത്തിയത്. ഭാഗ്യം എത്തിയതിന്റെ സന്തോഷത്തിലാണ് സുനിൽകുമാറും കുടുംബവും.

Prime Reel News

Similar Posts