മൂന്നര വയസുകാരിയെ പീ, ഡിപ്പിച്ച പ്രതി പിടിയിൽ; പ്രതിയ്ക്ക് നൂറ് വർഷം കഠിനതടവ് വിധിച്ചു കോടതി
മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് നൂറ് വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തനാപുരം പുന്നല കടികാമൺ വിനോദ് ഭവനിൽ വിനോദ് (32) ആണ് ശിക്ഷ വിധിച്ചത്. അടൂർ ഒന്നാം ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എ.സമീറാണ് വിധി പ്രസ്താവിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡ്വ.പി. സ്മിത ജോൺ ഹാജരായി. പ്രതി നേരത്തെ താമസിച്ചിരുന്ന വീട്ടിലാണ് കുട്ടി പീഡനത്തിനിരയായത്. പ്രതി തുക അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. പ്രതിഭാഗം തുക അടച്ചാൽ അതിജീവന് നൽകണമെന്നും കോടതി നിർദേശിച്ചു.
വിവിധ അഞ്ചു വകുപ്പുകളിലായി 20 വർഷം വച്ചാണ് ശിക്ഷ. അങ്ങനെ വരുമ്പോൾ മൊത്തം 20 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. 2021 ൽ അടൂർ സി.ഐ. ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് അന്വേഷിച്ചത്.
