തെളിവ് നശിപ്പിക്കാൻ വേണ്ടി യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട കേസ്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട് പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി ഷോക്ക് ഏറ്റു മ, രിച്ച കൊട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാലാണ്ടിത്തറ പുതുശ്ശേരിത്തറ സ്വദേശി സതീഷ് (22) എന്നിവരുടെ മൃ, തദേഹം മൃ, തദേഹം പാടത്തു കുഴിച്ചിട്ട സ്ഥലം ഉടമ തെളിവ് നശിപ്പിക്കാൻ നടത്തിയ വിവരങ്ങൾ പുറത്തു വിട്ട് പോലീസ്. തിങ്കളാഴ്ച രാവിലെയാണ് മൃ, തദേഹം വയലിൽ കണ്ടെത്തിയത്.

യുവാക്കൾ പന്നിക്കു വെച്ച കെണിയിൽ കുടുങ്ങി മരിച്ചതോടെ പാടത്തിന്റെ ഉടമ അനന്തകുമാർ പേടിച്ച് തെളിവ് നശിപ്പികുകയായിരുന്നു എന്നും, കുറ്റം സമ്മതിച്ചു എന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കുഴിയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തേക്ക് വരാതിരിക്കാൻ വയർ കീറുകയായിരുന്നുവെന്ന് അനന്തകുമാർ പോലീസിനോട് പറഞ്ഞു. ഇയാളുടെ മേൽ അനധികൃത വൈദ്യുതി ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തും. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും തെളിവെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കുഴിയിൽ ഒന്നിന് മുകളിൽ ഒന്നൊന്നായി മൃതദേഹങ്ങൾ അടുക്കിയ നിലയിലായിരുന്നു. വയൽ ഉടമയായ അനന്തൻ വയലിൽ കുഴിഎടുക്കുന്നത് കണ്ടതായി പ്രദേശവാസികൾ മൊഴി നൽകി. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. നാല് യുവാക്കൾ പാടത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ ആണ് പോലീസിന് ലഭിച്ചത്. തിങ്കളാഴ്ച പുലർച്ചെ 4.52ഓടെയാണ് യുവാക്കൾ വയൽ പ്രദേശത്തേക്ക് എത്തിയത് .

Prime Reel News

Similar Posts