ഒമാനിൽ സംഭവിച്ച വാഹനാപകടത്തിൽ പാലക്കാട്‌ സ്വദേശിക്ക് ദാരുണാന്ത്യം

ഒമാനിലെ ഇബ്രിയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് ആലത്തൂർ സ്വദേശി ചെന്നൈ കോയമ്പാട് വാസുവിന്റെ മകൻ ദിനേശ് (45) മരിച്ചു. ബുധനാഴ്ച രാത്രി 7.30ന് ഇബ്രി സജയ്ക്ക് എതിർവശത്തെ റോഡിൽ വെച്ചുണ്ടായ അപകടത്തെ തുടർന്നായിരുന്നു മരണം. അമ്മ: ദേവയാനി. ഭാര്യ: സുമി. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Prime Reel News

Similar Posts