ആശുപത്രിയിൽ പ്രസവിച്ചു കിടക്കുകയായിരുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

പത്തനംതിട്ട പരുമല ആശുപത്രിയിലെ സ്നേഹ വധശ്രമ കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. ആശുപത്രിയിൽ പ്രസവിച്ച കിടക്കുകയായിരുന്ന കായംകുളം സ്വദേശിയായ സ്നേഹയെ ആണ് ഭർത്താവിൻറെ സുഹൃത്തായ അനുഷ കുത്തിവെച്ച് കൊലപ്പെടുത്താൻ ആയി ശ്രമിച്ചത്.

സ്നേഹയുടെ ഭർത്താവായ അരുണിനെ സ്വന്തമാക്കാൻ വേണ്ടിയാണ് അനുഷ കാലിയായ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് മൊഴി. പ്രതിയായ അനുഷയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടന്ന വാദത്തിൽ അനുഷയ്ക്ക് സ്ത്രീ എന്ന പരിഗണന നൽകണമെന്നും മാതാവിൻറെ ആരോഗ്യസ്ഥിതി മോശമാണെന്നും കാണിച്ച് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.

വിശദമായ വാദം കേട്ട ശേഷം ആണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചത്. സ്നേഹയുടെ ഭർത്താവായ അരുണിനെ കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അരുണിന്റെ ഭാഗത്ത് നിന്നും തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവം നടന്ന ദിവസം അനുഷ തന്നെ ഫോണിൽ വിളിച്ചിരുന്നതായി അരുൺ സമ്മതിച്ചിരുന്നു.

അനുഷയുടെയും, അരുണിന്റെയും ഫോണുകൾ ഉടൻതന്നെ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഫോണുകളിൽ നിന്ന് ചാറ്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കുമ്പോൾ കേസ് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പോലീസിന് പ്രതീക്ഷ . അനുഷയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ പോലീസ് കോടതിയിൽ സമര്‍പ്പിച്ചു.

Prime Reel News

Similar Posts