ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ കണ്ടൻചിറ സ്വദേശി സനലിനെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷത്തോളം പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്. കേസന്വേഷണം ആരംഭിച്ച പൊലീസ് തന്നെ പിന്തുടരുന്നതായി മനസ്സിലാക്കിയ പ്രതി വനത്തിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി രണ്ട് വർഷം മുൻപാണ് പ്രതി സനൽ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി പല സ്ഥലങ്ങളിൽ പോയി ഭീഷണിപ്പെടുത്തുകയും തുടർച്ചയായി പീഡിപ്പിക്കുകയും ചെയ്തതായി പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മാത്രമല്ല, ഈ ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയുടെ കയ്യിൽ നിന്ന് സ്വർണവും പണവും പലതവണ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

ആവശ്യം ഉന്നയിച്ചപ്പോൾ പെൺകുട്ടി വീണ്ടും എതിർത്തതോടെ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു. ഇതേത്തുടർന്നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് പ്രതി കുളത്തൂപ്പുഴ വനമേഖലയിൽ ഒളിവിൽ പോയി. ഒടുവിൽ പ്രതി വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡാലി ചതുപ്പ് പ്രദേശം കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ നടത്തി.

എന്നാല് പോലീസ് പിന്തുടര് ന്ന് വനത്തിലെത്തിയ പ്രതി അറിഞ്ഞതോടെ കൊടുംകാട്ടില് ഒളിച്ചിരുന്ന പ്രതി പിന്നീട് കാട്ടില് നിന്ന് പുറത്തിറങ്ങി വാടകവീട്ടിലെത്തുകയായിരുന്നു. ഇതോടെ പൊലീസ് വീട്ടിലെത്തി സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.

Prime Reel News

Similar Posts