അടുക്കളയിൽ യുവതിയെ മ, രിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു

യുവതി ആ, ത്മഹ, ത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കല്ലുമ്പൂർ പുത്തൻപീഠിക സ്വദേശി സൈനുൽ ആബിദിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈനുൽ ആബിദിന്റെ ഭാര്യ സബീനയെ (25) ഈ മാസം 25നാണ് വീടിന്റെ അടുക്കളയിൽ മ, രിച്ച നിലയിൽ കണ്ടെത്തിയത്.

 

മകൾ സബീനയെ ഭർത്താവും വീട്ടുകാരും ചേർന്ന് ഗാർഹിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് സബീനയുടെ പിതാവ് പറയുന്നു. എട്ട് വർഷം മുമ്പാണ് സബീനയും ആബിദും വിവാഹിതരായത്. വിവാഹസമയത്ത് നാൽപ്പത് പവൻ സ്വർണാഭരണങ്ങൾ സ്ത്രീധനമായി നൽകിയിരുന്നു. തുടർന്ന് ആറ് പവൻ കൂടി നൽകി. ഇതിനിടെ കാർ വാങ്ങാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ആബിദ് സബീനയെ പീഡിപ്പിക്കുകയായിരുന്നു.

 

കഴിഞ്ഞ ഏഴുവർഷമായി മകൾ കടുത്ത പീ, ഡനം നേരിട്ടിരുന്നുവെന്നും ഇരുവരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായതോടെ മഹല്ല് കമ്മിറ്റി ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിച്ചതോടെ മകൾ വീണ്ടും ആബിദിനൊപ്പം താമസിക്കുകയായിരുന്നെന്നും പിതാവ് പറയുന്നു. ഇനി പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയാണ് മകളെ കൂടെ വിട്ടതെന്നും പിതാവ് പറഞ്ഞു. സബീനയുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്ത ഡയറിയിൽ നടന്ന സംഭവങ്ങളെല്ലാം എഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആബിദ് സബീനയ്ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും പോലീസിന് ലഭിച്ചു.

 

ആ, ത്മഹ, ത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് സബീന അമ്മയെ ഫോണിൽ വിളിച്ച് ആബിദ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നു. ഇതിന് ശേഷം കഴുത്തിൽ കുരുക്കിട്ട് മുറുക്കി സെൽഫിയെടുത്ത് അമ്മയ്ക്ക് അയച്ചുകൊടുത്തു. ഇതുകണ്ട് മാതാവ് ഉടൻ കല്ലുമ്പുറ എത്തിയെങ്കിലും സബീനയുടെ ജീവൻ രക്ഷിക്കാനായില്ല.

Prime Reel News

Similar Posts