സ്കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രികയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം

കടമ്പഴിപ്പുറത്തു വച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ചെർപ്പുളശേരി ബി ആർ സിയിലെ സ്പെഷ്യൽ എജ്യുകേറ്റർ സുനിതയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ചെര്‍പ്പുളശ്ശേരി ബിആർസി. ഇവിടുത്തെ അധ്യാപികയായ സുനിതയ്ക്ക് 31 വയസായിരുന്നു പ്രായം. ഇന്ന് വൈകുന്നേരം കടമ്പഴിപ്പുറത്ത് ഗവൺമെന്റ് യു പി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ സുനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പാലക്കാട് കാരാകുറിശ്ശി അരപ്പാറ സ്വദേശിനിയായിരുന്നു സുനിത. മധുവാണ് സുനിതയുടെ ഭർത്താവ്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. മൂത്ത കുട്ടി ഏഴാം ക്ലാസിലും രണ്ടാമത്തെ കുട്ടി ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.

Prime Reel News

Similar Posts