പ്രസംഗം തീരുന്നതിന് മുമ്പേ അനൗണ്‍സ്‌മെന്റ് വന്നു; വേദി വിട്ട് ഇറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ
രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു ഇറങ്ങി. പ്രസംഗം തീരും മുമ്പ് അറിയിപ്പ് വന്നതിലാണ് ക്ഷുഭിതനായി മുഖ്യമന്ത്രി വേദി വിട്ടു. സംസാരിച്ച് തീരുന്നതിന് മുമ്പ് അടുത്തയാളെ സംസാരിക്കാന്‍ സംസാരിക്കാന്‍ വിളിച്ചതിലുള്ള അതൃപ്തി രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി വേദി വിട്ടത്. ബേഡഡുക്ക ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു നിങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍’, എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അത് പൂര്‍ത്തിയാകുന്നതിന് മുമ്പ് കെട്ടിടം പണിത കരാറുകാരനെ അടക്കം ഉപഹാരം നല്‍കാന്‍ വിളിക്കുന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങുകയായിരുന്നു. ‘അയാള്‍ക്ക് ചെവിടും കേള്‍ക്കുന്നില്ലാന്ന് തോന്നുന്നു. അതൊന്നും ശരിയായ ഏര്‍പ്പാടാല്ല. ഞാന്‍ സംസാരിച്ച് അവസാനിപ്പിച്ചതിന് ശേഷമല്ലേ അനൗണ്‍സ് ചെയ്യേണ്ടത്’, എന്ന് ക്ഷുഭിതനായി ചോദിച്ചതിന് ശേഷമായിരുന്നു മുഖ്യമന്ത്രി വേദിവിട്ടത്.
