വിമാനാപകടത്തിൽ ഇന്ത്യൻ ശത കോടീശ്വരനും, മകനും ദാരുണാന്ത്യം; അപകടത്തിൽ യാത്രക്കാരും ജീവനക്കാരുമടക്കം കൊ, ല്ലപ്പെട്ടു

സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ ശത കോടീശ്വരൻ ഹർപാൽ രൺധാവയും മകൻ അമേർ കബീർ സിംഗ് രൺധാവയും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന അപകടത്തിൽ
ഇവരെ കൂടാതെ നാല് പേർ കൂടി കൊല്ലപ്പെട്ടു.

തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ വജ്രഖനിക്ക് സമീപം വിമാനം ഇറങ്ങാൻ ശ്രമിക്കുമ്പോൾ ആയിരുന്നു അപകടം നടന്നത്. ഖനന വ്യവസായി ആയ ഹർപാലും മറ്റ് ആറുപേരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സാങ്കേതിക തകരാർ മൂലം തകർന്നു വീഴുക ആയിരുന്നു.

സ്വർണം, കൽക്കരി ഖനനം, നിക്കൽ ചെമ്പ് മൂലകങ്ങളുടെ സംസ്കരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന റിയോസിം എന്ന കമ്പനിയുടെ ഉടമയാണ് ഹർപാൽ രൺധാവ. ജെം ഹോൾഡിംഗ്സ് എന്ന പേരിൽ ഒരു സ്വകാര്യ ഇക്വിറ്റി കമ്പനിയും അദ്ദേഹം നടത്തുന്നുണ്ട്. റിയോസിമിന്റെ ഉടമസ്ഥതയിലുള്ള സിംഗിൾ എഞ്ചിൻ സെസ്‌ന 206 വിമാനത്തിലാണ് ഹർപാൽ രൺധാവയും മകൻ അമേറും യാത്ര ചെയ്തത്.

ഹരാരെയിൽ നിന്ന് മുറോവയിലെ വജ്രഖനിയിലേക്ക് പോകുകയായിരുന്നു ഇരുവരും. റിയോസിമിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള മുറോവ ഖനിക്ക് സമീപമാണ് വിമാനം തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

Prime Reel News

Similar Posts