കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ബിജെപി നടത്തിയ പദയാത്ര; സുരേഷ് ​ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ കേസ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ബിജെപി നടത്തിയ പദയ്ക്കെതിരെ പൊലീസ് നടപടി. സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് ഗതാഗത തടസ്സം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. ഈ മാസം രണ്ടിന് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പദയാത്ര നടത്തി.

കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷും തട്ടിപ്പിനിരയായവരുടെ ബന്ധുക്കളും പദയാത്രയിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത പദയാത്രയുടെ സമാപനം സമ്മേളനം എം ടി രമേശാണ് ഉദ്ഘാടനം ചെയ്തത്. കരുവന്നൂർ മുതൽ തൃശൂർ വരെ 18 കിലോമീറ്ററായിരുന്നു സുരേഷ് ഗോപിയുടെ പദയാത്ര.

Prime Reel News

Similar Posts