ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ
വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ചയെന്ന് കണ്ടെത്തൽ. ഇതേ തുടർന്ന് രണ്ട് എ എസ് ഐമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനിയുടേതാണ് നടപടി. എ എസ് ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്കെതിരെയാണ് നടപടി. ആക്രമണത്തിനിടെ പോലീസുകാർ സ്വയരക്ഷാർത്ഥമ് ഓടി പോയതായി ഡി ഐ ജി കണ്ടെത്തി.
അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്താനോ,വരുത്തിയിൽ ആക്കാനോ നടപടിയുണ്ടായില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം സുരക്ഷ നോക്കരുതെന്ന ചട്ടം ലംഘിച്ചതായും ആണ് കണ്ടെത്തൽ. മാത്രമല്ല, ഇയാൾ ഓടി പോയത് പോലീസിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ആണ് വിമർശനം. ഡോ.വന്ദനയെ ആക്രമിച്ച സംഭവത്തിൽ പോലീസിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു.
മെയ് പത്തിന് പുലർച്ചെ അഞ്ച് മണിയോടെ കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദനദാസിനെ പ്രതിയായ ജി സന്ദീപ് കു, ത്തി കൊലപെടുത്തിയത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായിരുന്നു ഡോ.വന്ദന. ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. പോലീസ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തികൊല്ലുക ആയിരുന്നു. പോലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന സന്ദീപ് ഡോ.വന്ദനയെ കു, ത്തി കൊലപെടുത്തുക ആയിരുന്നു.
