കാസർഗോഡ് പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ദുരൂഹ സാഹചര്യത്തിൽ

പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് എആർ ക്യാമ്പിലെ സിപിഒ സുധിഷ് (40) ആണ് മരിച്ചത്. കാരന്താടിന് സമീപം അടച്ചിട്ട ആശുപത്രി വളപ്പിലാണ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുൻവശത്തായി ഒരാൾ കമഴ്ന്ന് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

നേരത്തെ സുധീഷ് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. എന്നാൽ ഇയാൾക്കെതിരെ ചില പരാതികൾ ഉയർന്നതിനെ തുടർന്ന് എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുറച്ച് ദിവസമായി സുധീഷ് മെഡിക്കൽ ലീവിലാണെന്നും വിവരമുണ്ട്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചാതകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Prime Reel News