സഹപ്രവർത്തകയെ കൊന്ന് കനാലിൽ തള്ളിയ ശേഷം വർഷങ്ങളോളം കുടുംബത്തെ പോലീസുകാരൻ തെറ്റിദ്ധരിപ്പിച്ചു; ഒടുവിൽ സത്യാവസ്ഥ പുറത്ത്
ഡൽഹിയിൽ മുൻ സഹപ്രവർത്തകയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കനാലിൽ തള്ളിയ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം പോലീസുകാരൻ അറസ്റ്റിൽ. പോലീസുകാരി മോനാ യാദവിനെ കാണാതായതോടെ നീതി തേടി സഹോദരിയുടെ വർഷങ്ങളുടെ പരിശ്രമത്തിനൊടുവിലാണ് അറസ്റ്റ്.
2021ലാണ് മോന യാദവിനെ കാണാതാകുന്നത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹാർ സ്വദേശിയായിരുന്നു മോന യാതവ് . ഉത്തർപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന മോനയുടെ പിതാവ് 2011-ൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. മകളെ ഐഎഎസ് ഓഫീസറായി കാണണമെന്ന അച്ഛന്റെ ആഗ്രഹത്തെ തുടർന്ന് 2014-ലാണ് മോന ഡൽഹി പോലീസിൽ ചേർന്നത്. കൺട്രോൾ റൂമിൽ പരിശീലന കാലയളവിൽ ആണ് റാണ എന്ന ഹെഡ് കോൺസ്റ്റബിളിനെ മോന പരിചയപെട്ടത്.
വിവാഹിതനായ ഇയാളുടെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് ആണ് 2021 ൽ 27 കാരിയായ മോനയെ അയാൾ കൊലപ്പെടുത്തിയത് . ഭാര്യയുടെ സഹോദരങ്ങളുടെ സഹായത്തോടെയാണ് ഇയാൾ കേസ് ഒതുക്കി തീർത്തത് . മോന പോലീസിൽ ചേരുമ്പോൾ റാണ ഉത്തർപ്രദേശിലെ ഇവരുടെ വീട് സന്ദർശിച്ചിരുന്നു. 2020ൽ യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് മോന മുഖർജി നഗറിൽ താമസം തുടങ്ങിയത്. മോനയോട് മകളെപ്പോലെ പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധവും മോനയുടെ കുടുംബത്തിനുണ്ടായിരുന്നു.
2021 ഒക്ടോബറിൽ ആണ് മോനയെ കാണാതായത്. മകളെ കുറിച്ച് സുരേന്ദ്ര റാണയോട് ചോദിച്ചപ്പോഴെല്ലാം തനിക്ക് ഒരു വിവരവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെയാണ് മോനയുടെ സഹോദരി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതോടെ മോന ജീവിച്ചിരിപ്പുണ്ടെന്നും, വിവാഹിതയാണെന്നും വീട്ടുകാരെ അറിയിച്ചു. റാണയുടെ ഭർത്താവിന്റെ സഹോദരനെയാണ് മോന വിവാഹം കഴിച്ചതെന്നും റാണ വ്യക്തമാക്കി.
വീട്ടുകാർ വിവാഹത്തെ എതിർത്തതിനെ തുടർന്ന് രണ്ടുപേർ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മോനയുടെ സഹോദരിക്ക് സംശയമായി. മോനയുടെ ശബ്ദം കേൾപ്പിച്ചു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും പോലീസുകാരന് ശ്രമിച്ചു. എന്നാൽ എടിഎം കാർഡ് ഉപയോഗിച്ചതായി കണ്ടെത്തിയ മോനയുടെ സഹോദരി അഞ്ച് സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് കാർഡ് ഉപയോഗിച്ചപ്പോൾ പുരുഷന്മാരെ ആണ് കണ്ടെത്താനായത്.
റാണ നൽകിയ വിവരത്തെ തുടർന്ന് പലയിടത്തും പോയി നോക്കിയെങ്കിലും അനുജത്തിയെ മാത്രം കണ്ടെത്താനാകാതെ വന്നതോടെ വീട്ടുകാർക്ക് റാണയെ സംശയമായി. ഇതിനിടെ മോന എന്ന പേരിൽ ഒരു സ്ത്രീക്ക് റാണ കൊവിഡ് വാക്സിൻ അടക്കം എടുപ്പിച്ചിരുന്നു . സർട്ടിഫിക്കറ്റ് കൂടി കണ്ടപ്പോൾ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന സംശയം കൂടി. ഇതോടെ മോനയുടെ സഹോദരി ഡൽഹി പോലീസ് കമ്മീഷണറെ കണ്ട് കേസിന്റെ വിവരം ധരിപ്പിച്ചു.
കാണാതാകുന്നതിന്റെ എട്ടാം മാസമായിരുന്നു ഇത്. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സംഭവത്തിലെ ദുരൂഹത നീങ്ങി. പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കാൻ കാത്തിരിക്കുകയാണ് മോനയുടെ സഹോദരി. കുടുംബത്തിന് അന്ത്യകർമങ്ങൾ നടത്തുന്നതിനായി മോനയുടെ മൃ, തദേഹം വീണ്ടെടുക്കണമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോട് സഹോദരി അഭ്യർദിച്ചു.
