അനുഷയും, അരുണും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശം കണ്ടെത്തി; പ്രസവിച്ചു കിടന്ന യുവതിയെ കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് അരുണിനൊപ്പം ജീവിക്കാൻ; ഭര്‍ത്താവിന് പങ്കില്ലെന്ന് പൊലീസ്

പത്തനംതിട്ട തിരുവല്ലയിൽ പ്രസവിച്ചു കിടക്കുകയായിരുന്ന യുവതിയെ നഴ്സിന്റെ വേഷത്തിൽ എത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 25 കാരിയായ അനുഷ അപ്പുക്കുട്ടനാണ് പോലീസ് പിടിയിലായത്. സ്നേഹ 25 എന്ന യുവതിയെയാണ് അനുഷ കൊലപ്പെടുത്താൻ ആയി സ്വകാര്യ ആശുപത്രിയിൽ എത്തിയത്.

സ്നേഹയുടെ ഭർത്താവായ അരുണിഒപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് കു, റ്റകൃ, ത്യം ചെയ്യാൻ ശ്രമിച്ചതെന്ന് അനുഷ പോലീസിനോട് പറഞ്ഞു. ഈ സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. അരുണിന്റെ സഹപാഠിയുടെ സഹോദരിയാണ് അനുഷ. ഇവർ ഇതിനു മുൻപ് രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. സ്നേഹയുടെ ഭർത്താവ് അരുണും അനുഷയും തമ്മിൽ അടുപ്പമുണ്ടെങ്കിലും നിലവിൽ കേസിൽ പ്രതിയല്ലെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് നഴ്സിന്റെ വേഷം ധരിച്ച യുവതി മുറിയിലെത്തി കുത്തിവെപ്പ് എടുക്കാനായി നിർബന്ധിച്ചത്. ഡിസ്ചാർജ് ചെയ്തതിനാൽ ഇനി എന്തിനാണ് കുത്തിവെപ്പ് എന്ന് സ്നേഹയുടെ അമ്മ ചോദിച്ചു. അപ്പോൾ ബലമായി ഒരു കുത്തിവെപ്പ് കൂടി ഉണ്ടെന്നു പറഞ്ഞ് സ്നേഹയുടെ കയ്യിൽ പിടിച്ച് കുത്തിവയ്ക്കാൻ ശ്രമിച്ചപ്പോൾ സിറിഞ്ചിൽ മരുന്നും ഉണ്ടായിരുന്നില്.

മാതാവ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെ എത്തി യുവതിയെ പിടികൂടുകയായിരുന്നു. ഞരമ്പിലൂടെ വായു കടത്തിവിട്ടാൽ മരണസംഭവിക്കാം.കാലിയായ സിറിഞ്ച് ഉപയോഗിച്ച് ഞരമ്പിലൂടെ വായു കടത്തി വിട്ടാൽ മ, രണം സംഭവിക്കുന്നതിനാലാണ് യുവതി കു, ത്തി വയ്ക്കാൻ ശ്രമിച്ചത്. മാതാവ് ബഹളം വച്ചതോടുകൂടി ആശുപത്രി ജീവനക്കാർ എത്തി അനുഷയെ തടയുകയും, പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അനുഷ ഫാർമസി പഠനം പൂർത്തിയാക്കിയ ആളാണ്. അനുഷയും, അരുണും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളും പോലീസിന് ലഭിച്ചു. കേസിൽ പ്രതിയായ അനുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ സ്നേഹയുടെ ഭർത്താവ് അരുണിനെയും ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോലീസ് ചോദ്യം ചെയ്യും.

Prime Reel News

Similar Posts