പോലീസ് അടുക്കാതിരിക്കാൻ 10 നായകൾ കാവൽ; വാടക വീട് കേന്ദ്രീകരിച്ച മാരക ലഹരി മരുന്ന് വിൽപന; മൂന്ന് പേർ പിടിയിൽ

വർക്കലയിൽ വീട് വാടകയ്‌ക്കെടുത്ത് മയ, ക്കുമ, രുന്ന് വിൽപന. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല മുണ്ടയിൽ മേലെ പാളയം വീട്ടിൽ കൊച്ചു വിഷ്ണു എന്ന വിഷ്ണു (30), വർക്കല മന്നാനിയ ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷംനാദ് (22), ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷിഫിൻ (21) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളിൽ നിന്ന് 17.85 ഗ്രാം എംഡിഎംഎയും നാല് ഗ്രാം ഹാഷിഷും പിടികൂടി. വാടകവീട് കേന്ദ്രീകരിച്ചാണ് ലഹരി വിൽപന നടന്നിരുന്നത്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് മയ, ക്കുമ, രുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പോലീസോ എക്സൈസോ വന്ന് പെട്ടെന്ന് പിടിക്കാതിരിക്കാൻ വീടിനകത്തും പുറത്തും കാവലിരിക്കാൻ പത്തോളം ഇനത്തിൽപ്പെട്ട നായ്ക്കളെ വളർത്തി വിഷ്ണു വിപുലമായ കച്ചവടം നടത്തി. കോളജ് വിദ്യാർഥികൾ പതിവായി ഇവിടെയെത്തുന്നുവെന്നും വീടിനുചുറ്റും തെറ്റായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിഷ്ണുവും സംഘവും കുറച്ചുദിവസമായി ദൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.

വിഷ്ണുവിൽ നിന്ന് മയ, ക്കുമ, രുന്ന് ആവശ്യക്കാർക്ക് എത്തിക്കുന്ന ഒരു കൂട്ടം കാരിയർമാരാണ് ഷംനാദും ഷിഫിനും. കഴിഞ്ഞ ദിവസം രാവിലെ കല്ലമ്പലം പോലീസും ഡാൻസാഫ് സംഘവും വീട്ടിലെത്തി മയക്കുമരുന്നുമായി പ്രതിയെ പിടികൂടി. വിഷ്ണുവിനെ കഴിഞ്ഞ വര്‍ഷവും 8.500 കിലോ കഞ്ചാവുമായി വര്‍ക്കല റിസോർട്ടിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു.

വാടകവീട്ടിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് നാട്ടുകാർ നേരത്തെ തന്നെ ഉടമയെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. 20-21 വയസ് പ്രായമുള്ള വിദ്യാർത്ഥികളെയാണ് വിഷ്ണു ജോലിയായി ഉപയോഗിച്ചിരുന്നത്. ഇവരുടെ വിവരങ്ങൾ ലഭ്യമാണെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Prime Reel News

Similar Posts