ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി അച്ഛനും മകനും; ആഡംബര വാഹനങ്ങളടക്കം പിടിച്ചെടുത്ത് പൊലീസ്
ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത പ്രതിയുടെ വീട്ടിൽ നിന്ന് ആഡംബര കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശി എം.ആർ.രാജേഷിന്റെ വീട്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങൾ പിടികൂടി.
ആലപ്പുഴ അരൂരില്‍ ഹാജിയാന്‍ ഇന്ർറര്നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സ്ഥാനം തുടങ്ങിയാണ് നിരവധ പേരെ എം ആര് രാജേഷ് വഞ്ചിച്ചത്. മകൻ അക്ഷയ് രാജേഷും കേസിൽ പ്രതിയാണ്. പെരുന്പാവൂരിലെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ ആഡംബര കാറുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കണ്ടെത്തി. ഒരു ബൈക്ക്, രണ്ട് സ്കൂട്ടറുകൾ, ഒരു ഓട്ടോറിക്ഷ എന്നിവയും പിടിച്ചെടുത്തു.
അപേക്ഷകരുടെ നിരവധി രേഖകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് രാജേഷിന്റെ വീട് റെയ്ഡ് ചെയ്തത്. അച്ഛനും മകനും തട്ടിപ്പ് കേസിൽ കുടുങ്ങിയതോടെ നിരവധി പേരാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ഒരു വർഷം മുൻപാണ് ഇവർ വാടക കെട്ടിടത്തിൽ ഓഫീസ് തുറന്നത്.
ഓസ്ട്രേലിയയിലെ മക്ഡോണാൾഡ്സ് റസ്റ്റോറന്റിൽ ജോലി വാഗ്ദാനം ചെയ്ത് ഒരോ ഉദ്യോഗാർത്ഥിയിൽ നിന്ന് 7 ലക്ഷവും രൂപ വരെ തട്ടിയെടുത്തു. ജോലി കിട്ടാതെ വന്നതോടെ 22 പേർ അരൂർ പോലീസിനെ സമീപിച്ചു. നെടുമ്പാശേരിയിൽ സേഫ് ഗാർഡ് എന്ന സംഘടന നടത്തി നിരവധി പേരെ പ്രതികൾ കബളിപ്പിച്ചിട്ടുണ്ട്. ഇവർക്കെതിരെ ചുരുരുട്ടി, ചോറ്റാനിക്കര, കളമശേരി പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.
