സ്‌നാപ് ചാറ്റ് വഴി പരിചയപ്പെട്ട 14-കാരിയെ സൗഹൃദം നടിച്ച് നിരവധി തവണ പീ, ഡിപ്പിച്ച പ്രതി പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പൂങ്കാവ് സ്വദേശി ഇസ്മായിലാണ് അറസ്റ്റിലായത്. സ്‌നാപ്ചാറ്റിലൂടെ പരിചയപ്പെട്ട 14 വയസ്സുകാരി പലയിടത്തും പലതവണ ബലാത്സംഗത്തിനിരയായെന്നാണ് പരാതി. കഴിഞ്ഞ ആറ് മാസത്തിനിടെ പ്രതി പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്തതായി പോലീസ് അറിയിച്ചു.
സ്‌നാപ്ചാറ്റിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട 24കാരൻ സൗഹൃദം നടിച്ച് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. ബലാത്സംഗത്തിനിരയായ വിവരം പെൺകുട്ടി തന്നെയാണ് വെളിപ്പെടുത്തിയത്. സംഭവം പുറത്തറിഞ്ഞയുടൻ പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
