വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് തള്ളി ഇറക്കി; സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി ആർ.ടി.ഒ

സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ നിന്ന് തള്ളിയിറക്കിയെന്ന പരാതിയിൽ മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. കരുനാഗപ്പള്ളി-ഇല്ലമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന രാജ ബസിനെതിരെ കരുനാഗപ്പള്ളി ജോയിന്റ് ആർ.ടി.ഒ. നടപടിയെടുത്തത്.

വെള്ള മണൽ ജംക്ഷനു സമീപം കഴിഞ്ഞ 12നാണ് സംഭവം. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ കണ്ടക്ടർ ബസിൽ നിന്ന് പുറത്തേക്ക് തള്ളിയതായി കുട്ടിയുടെ രക്ഷിതാവ് പരാതിപ്പെട്ടു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയാണ് ബസ് പിടിച്ചെടുത്തത്.

പിന്നീട് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും വാഹനത്തിന് പിഴ ചുമത്തുകയും ചെയ്തു. കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് കരുനാഗപ്പള്ളി ജോയിന്റ് ആർടിഒ അറിയിച്ചു.

Prime Reel News

Similar Posts