വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 31ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് സമരം
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഈ മാസം 31ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. വിദ്യാർഥികളുടെ നിരക്ക് വർധനയിൽ മാറ്റം വരുത്തുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുള്ള തീരുമാനം മാറ്റം വരുത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുകളുടെ സംയുക്ത സമരസമിതി ഗതാഗത മന്ത്രിക്ക് നിവേ, ദനം നൽകി. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
